Home BIZ IDEAS ആമസോണില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍

ആമസോണില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വന്‍ ഓഫര്‍

18
0

ബംഗലൂരു: ഇ – കൊമേഴ്‌സ് വെബ്‌സൈറ്റിലെ വില്‍പ്പനക്കാര്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം. ഇ-കൊമേഴ്സ് വെബ്സൈറ്റിലെ പുതിയ വില്‍പ്പനക്കാര്‍ക്കുള്ള ഫീസില്‍ 50 ശതമാനം കുറയ്ക്കുമെന്ന് ആമസോണ്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

ഫെസ്റ്റിവല്‍ സീസണ്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2022 വില്‍പ്പന സെപ്റ്റംബര്‍ 23-ന് ആരംഭിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പറയുന്നത് അനുസരിച്ച് ഒക്ടോബര്‍ 26-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വില്‍പ്പനക്കാര്‍ക്കാണ് 50 ശതമാനം ഇളവിന് അര്‍ഹതയുണ്ടാകുക.

കമ്പനിയുടെ വെബ്സൈറ്റില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ചും വില്‍പ്പനക്കാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്ന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ‘ആഗസ്റ്റ് 28 മുതല്‍ ഒക്ടോബര്‍ 26 വരെ അാമ്വീി.ശില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പുതിയ വില്‍പ്പനക്കാര്‍ക്കും രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ആരംഭിക്കുന്നവര്‍ക്കും വില്‍പ്പന ഫീസില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്’ എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പ്രാദേശിക സ്റ്റോറുകള്‍, പരമ്പരാഗത നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സംരംഭകര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് വരാനിരിക്കുന്ന ഫെസ്റ്റിവല്‍ വില്‍പ്പനയെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഉത്സവകാല വില്‍പ്പന സമയത്ത് പ്രാദേശിക കരകൗശലത്തൊഴിലാളികളെയും സംരംഭകരെയും ഇത് എങ്ങനെ സഹായിക്കുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2022 വില്‍പ്പനയിലേക്ക് നേരത്തേ എന്‍ട്രി ലഭിക്കും. കൂടാതെ വില്‍പ്പനയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് നിരവധി ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന ഇളവുകളും പ്രയോജനപ്പെടുത്താം. ആമസോണിന്റെ എതിരാളിയായ ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍ 2022-ന്റെ തീയതികള്‍ പ്രഖ്യാപിക്കുന്നാണ് പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ഒക്ടോബറില്‍ വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ആണ് ഇതും. ഫ്‌ലിപ്കാര്‍ട്ട് സെയിലില്‍ പിക്‌സല്‍ 6എ, നത്തിങ് ഫോണ്‍ (1) എന്നിവയുള്‍പ്പെടെയുള്ള 5ജി ഫോണുകള്‍ക്ക് വന്‍ ഇളവുകളായിരിക്കും ഏര്‍പ്പെടുത്തുക. കൂടാതെ ബിഗ് ബില്യന്‍ ഡേയ്സ് സെയിലില്‍ ഗൂഗിള്‍ പിക്സല്‍ 6 എയ്ക്ക് വന്‍ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗൂഗിള്‍ പിക്സല്‍ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സമയത്ത് 43,999 രൂപയായിരുന്നു ഇതിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്‌ലിപ്കാര്‍ട്ട് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. ബാങ്ക് കാര്‍ഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here