Home BIZ IDEAS വിരമിച്ച പൈലറ്റുമാരെ തിരികെ വിളിച്ച് എയര്‍ ഇന്ത്യ; ലക്ഷ്യം വന്‍ വളര്‍ച്ച

വിരമിച്ച പൈലറ്റുമാരെ തിരികെ വിളിച്ച് എയര്‍ ഇന്ത്യ; ലക്ഷ്യം വന്‍ വളര്‍ച്ച

37
0

മുംബൈ: വിരമിച്ച് പൈലറ്റുമാരോട് അഞ്ച് വര്‍ഷത്തെ കരാറില്‍ വീണ്ടും ജോലിക്ക് ചേരാന്‍ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ കമ്പനി. 300 ഓളം പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. കമ്മാന്റര്‍മാരായി വിരമിച്ച പൈലറ്റുമാരെ തിരികെയെടുക്കാനാണ് കമ്പനിയുടെ ശ്രമം.

തങ്ങളുടെ ജീവനക്കാര്‍ക്ക് വിആര്‍എസ് പ്രഖ്യാപിച്ച ശേഷമാണ് വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഈ തീരുമാനം. ക്യാബിന്‍ ക്രൂവിനടക്കം സ്വയം വിരമിക്കാനുള്ള ഓപ്ഷന്‍ കമ്പനി നല്‍കിയിരുന്നു.

വിമാനക്കമ്പനിയെ സംബന്ധിച്ച് ഏറ്റവും വേതനം നല്‍കേണ്ട വിഭാഗമാണ് പൈലറ്റുമാര്‍. വിമാനം പറത്തി പരിചയമുള്ളവരുടെ കുറവും ഒരു വെല്ലുവിളിയാണ്. 65 വയസുവരെ ജോലി ചെയ്യാമെന്നാണ് വിരമിച്ചവര്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം.

എയര്‍ ഇന്ത്യയില്‍ പൈലറ്റുമാരുടെയും വിമാന ജീവനക്കാരുടെയും വിരമിക്കല്‍ പ്രായം 58 ആണ്. അതേസമയം മറ്റ് സ്വകാര്യ വിമാനക്കമ്പനികളില്‍ പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 65 വയസാണ്. ഈ വര്‍ഷം ജനുവരി 27നാണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here