Home BIZ NEWS മാധ്യമ മേഖലയില്‍ ചുവട് വെക്കാന്‍ അദാനി

മാധ്യമ മേഖലയില്‍ ചുവട് വെക്കാന്‍ അദാനി

42
0

അദാനി മീഡിയ എന്‍ഡിടിവിയുടെ 29.18 % ഓഹരികള്‍ വാങ്ങാന്‍ നീക്കം

എന്‍ഡിടിവിയുടെ (ന്യൂ ഡല്‍ഹി ടെലിവിഷന്‍ ലിമിറ്റഡ്) 29.18 ശതമാനം ഓഹരികള്‍ വാങ്ങുമെന്നും കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കാന്‍ ഓപ്പണ്‍ ഓഫര്‍ നല്‍കുമെന്നും അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗമായ എഎംജി മീഡിയ നെറ്റ് വര്‍ക്ക് അറിയിച്ചു.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (AEL) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (AMNL) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (VCPL) വഴിയാണ് 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത്.

മീഡിയ ഗ്രൂപ്പില്‍ 29.18 ശതമാനം ഓഹരിയുള്ള എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കാനുള്ള അവകാശം വിസിപിഎല്‍ (VPCL) വിനിയോഗിച്ചതായി പത്രക്കുറിപ്പില്‍ പറയുന്നു.

സെബിയുടെ ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ക്കനുസരിച്ച് എന്‍ഡിടിവിയുടെ 26 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫറിന് ഇത് ഇടയാക്കുമെന്ന് കമ്പനി അറിയിച്ചു.

‘വിസിപിഎല്‍, എഎംഎന്‍എല്‍, എഇഎല്‍ എന്നിവയ്ക്കൊപ്പം എന്‍ഡിടിവിയില്‍ 26 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരു ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും, 2011 ലെ സെബിയുടെ (സെബിയുടെ ഗണ്യമായ ഏറ്റെടുക്കല്‍-Substantial Acquisition, ഓഹരികള്‍ ഏറ്റെടുക്കല്‍) റെഗുലേഷന്‍സ് അനുസരിച്ചാണ് ഏറ്റെടുക്കല്‍ നടത്തുക’ എന്ന് വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചു.

NDTV 24×7, NDTV ഇന്ത്യ , NDTV പ്രോഫിറ്റ് എന്നീ മൂന്ന് ദേശീയ വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന NDTV- യ്ക്കും ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യമുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 421 കോടി രൂപയും ഇബിഐടിഡിഎ 123 കോടി രൂപയും അറ്റാദായം 85 കോടി രൂപയുമായിരുന്നു.
ബിഎസ്ഇയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ ഒന്നിന് 374.70 രൂപയില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസത്തെ ക്ലോസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 4.99 ശതമാനം ഉയര്‍ന്നാണ് നില്‍ക്കുന്നത്. എന്‍എസ്ഇയില്‍ ഓഹരികള്‍ 3.09 ശതമാനം ഉയര്‍ന്ന് 369.75 രൂപയിലെത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, അദാനി ഗ്രൂപ്പ് വാങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ എന്‍ഡിടിവിയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഉടമസ്ഥാവകാശം മാറ്റുന്നതിനോ തങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനോ വേണ്ടി തങ്ങളുടെ പ്രൊമോട്ടര്‍മാര്‍ ഒരു സ്ഥാപനവുമായും ചര്‍ച്ച നടത്തുന്നില്ലെന്ന് കമ്പനി അവകാശപ്പെട്ടു.

ഓണ്‍ലൈന്‍ ബൈവ് ശൃഖലക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ് മീഡിയ രംഗത്ത് ശക്തമായ ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്സൈറ്റ് ഉടന്‍ പുറത്തിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here