Home BIZ NEWS ഇന്ത്യന്‍ ചായയ്ക്ക് വിദേശവിപണിയില്‍ പ്രിയം; അഞ്ച് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

ഇന്ത്യന്‍ ചായയ്ക്ക് വിദേശവിപണിയില്‍ പ്രിയം; അഞ്ച് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

88
0

ന്യൂഡല്‍ഹി:അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ . 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാന്‍ സാധ്യതയുണ്ടെന്നും ടീ ബോര്‍ഡ് വ്യക്തമാക്കി. നിലവിലുള്ള തേയിലയില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്തുകയും ഉത്പാദനം വര്‍ധിപ്പിക്കാനുമാണ് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്.

തേയില ഉത്പാദനത്തില്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തേയില കയറ്റുമതിയില്‍ അഞ്ചാം സ്ഥാനവും,കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം, ആഗോള വിപണിയില്‍ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ടീ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനുമായ സൗരവ് പഹാരി പറഞ്ഞു.

കെനിയയുമായും ശ്രീലങ്കയുമായും കടുത്ത മത്സരമാണ് തേയില കയറ്റുമതി രംഗത്ത് ഇന്ത്യ നടത്തുന്നതെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തേയിലയുടെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും യുവജനങ്ങളിലേക്ക് ചായയുടെ സ്വാദ് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ചരക്കുകളായിരിക്കും കയറ്റുമതി ചെയ്യുകയെന്നും,ഇന്ത്യന്‍ ചായയുടെ രുചി ആഗോള തലത്തില്‍ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here